പാലക്കാട് : ഉന്നതികളിലും അങ്കണവാടികളിലും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം: ഭക്ഷ്യസുരക്ഷ കമ്മീഷൻ
അട്ടപ്പാടിയിലെ ഉന്നതികളിലും അങ്കണവാടികളിലും കുടിവെള്ള ലഭ്യത, അവ ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനം എന്നിവ ഉറപ്പാക്കണമെന്ന് ഭക്ഷ്യസുരക്ഷ കമ്മീഷൻ. തിളപ്പിച്ചാറ്റിയ വെള്ളം കുട്ടികൾക്ക് നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. മൂലഗംഗൽ ഉന്നതിയും അംഗനവാടിയും സന്ദർശിച്ച ശേഷമാണ് കമ്മീഷൻ അംഗം മുരുകേഷ് ചെറുനാലി നിർദേശം നൽകിയത്. മൂലഗംഗൽ…
ചാലിശ്ശേരി : ജനകീയ ആരോഗ്യകേന്ദ്രത്തിൽ നഴ്സിന് അണലിയുടെ കടിയേറ്റു
ചാലിശ്ശേരി പെരുമണ്ണൂർ എസ്റ്റേറ്റ്പടിയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെയാണ് നഴ്സിന് അണലിക്കടിയേറ്റത്. ചാവക്കാട് സ്വദേശിനിയും കഴിഞ്ഞ രണ്ടര വർഷമായി ആരോഗ്യകേന്ദ്രത്തിൽ സേവനമനുഷ്ഠിച്ചുവരികയുമായിരുന്ന മിസിരിയയ്ക്കാണ് ബുധനാഴ്ച രാവിലെ ആശുപത്രി വളപ്പിൽവെച്ച് വിഷപ്പാമ്പിന്റെ കടിയേറ്റത്. കടിയേറ്റ ഉടൻ തന്നെ മിസിരിയയെ കുന്നംകുളത്തെ സ്വകാര്യ…
പട്ടാമ്പി: ഓപ്പറേഷൻ തണ്ടർ; 34 ലിറ്റർ മദ്യശേഖരവുമായി യുവാവ് പിടിയിൽ
പട്ടാമ്പി ശങ്കരമംഗലത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്നു ഇന്ത്യൻ നിർമ്മിത വിദേശമദ്യ ശേഖരം പിടികൂടി. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വിദേശമദ്യശേഖരവുമായി യുവാവ് പിടിയിലായത്. സംഭവത്തിൽ വിളയൂർ സ്വദേശി ഓലഞ്ചേരി വീട്ടിൽ ഷൈജുവിനെ പട്ടാമ്പി എക്സൈസ്…
പാലക്കാട് : നാല് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ മുങ്ങിയ പ്രതി 6 വർഷത്തിന് ശേഷം പിടിയിൽ
നാല് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി 6 വർഷത്തിന് ശേഷം പിടിയിൽ. പൊലീസ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച സുരേഷിനെയാണ് തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്. 2019 ലായിരുന്നു സംഭവം. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരായിരുന്നു…
പട്ടാമ്പി: തെരുവ് നായ കുറുകെച്ചാടി ബൈക്ക് മറിഞ്ഞ് പ്രാദേശിക മാധ്യമ പ്രവർത്തകന് പരിക്ക്.
പട്ടാമ്പിയിൽ നിന്ന് കുന്നംകുളത്തേക്ക് പോകുന്നതിനിടയിലാണ് വാവന്നൂർ ചാലിപ്പുറത്ത് വെച്ച് അപകടമുണ്ടായത്. മുന്നിൽ പോയിരുന്ന കാറിൽ ഇടിച്ചനശേഷം തെരുവ് നായ ബൈക്കിന് മുന്നിലേക്ക് ചാടുകയായിരുന്നു. ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തിൽ പട്ടാമ്പിയിലെ പ്രാദേശിക ചാനൽ ക്യാമറമാൻ വാടാനാംകുറുശി സ്വദേശി വിജീഷിന് ഗുരുതര പരിക്കേറ്റു.…
പാലക്കാട്: അട്ടപ്പാടിയിൽ കഞ്ചാവ് കൃഷി നശിപ്പിച്ചു
പാലക്കാട് : അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ഇടവാണിയിൽ പൊലീസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം കണ്ടെത്തി നശിപ്പിച്ചു. അഞ്ച് മാസം പ്രായമെത്തിയ 1400 ഓളം കഞ്ചാവ് ചെടികളാണ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി തീയിട്ട് നശിപ്പിച്ചത്. അഗളി സബ്…
പാലക്കാട്: മഴ, 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്…
തിരുവേഗപ്പുറ: മഹാക്ഷേത്രത്തിൽ ആനയൂട്ട് ഭക്തിസാന്ദ്രമായി
തിരുവേഗപ്പുറ മഹാക്ഷേത്രത്തിൽ മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട് മറ്റ് വിശേഷാൽ പരിപാടികളും നടന്നു. നിരവധി ഭക്തർ പങ്കെടുത്തു. രാമായണമാസാചരണത്തിന്റെ ഭാഗമായാണ് ചടങ്ങുകൾ നടത്തിയത്. രാവിലെ മഹാഗണപതിഹോമം നടന്നു. ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞറേടത്ത് മനക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.ആമ്പാടി മഹാദേവൻ…
പാലക്കാട് : നെല്ലിയാമ്പതി ചുരത്തിൽ വീണ്ടും കാട്ടാന വാഹനം തടഞ്ഞു
പാലക്കാട് നെല്ലിയാമ്പതിയിൽ റോഡിൽ വീണ്ടും കാട്ടാന. നെല്ലിയാമ്പതി അയ്യപ്പക്ഷേത്രത്തിനും 14th മൈയിൽസിനും ഇടയിലാണ് കാട്ടാന അരമണിക്കൂറിലധികം നേരം നിലയുറപ്പിച്ചത്. ഇതോടെ പാതയിലൂടെയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞദിവസവും നെല്ലിയാമ്പതി ചുരത്തിൽ കാട്ടാന ഇറങ്ങി ഗതാഗത തടസ്സം ഉണ്ടാക്കിയിരുന്നു. അക്രമങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ലെങ്കിലും നിരന്തരം…
മണ്ണാർക്കാട് : കല്ലടിക്കോട് വീട്ടിനുള്ളിലേക്ക് കാട്ടുപന്നിക്കൂട്ടം ഓടിക്കയറി
പാലക്കാട് കല്ലടിക്കോട് വീട്ടിനുള്ളിലേക്ക് കാട്ടുപന്നിക്കൂട്ടം ഓടിക്കയറി. കല്ലടിക്കോട് നാരായണൻകുട്ടിയുടെ വീട്ടിലേക്കാണ് ഇന്നലെ വൈകുന്നേരം കാട്ടുപന്നിക്കൂട്ടം ഓടിക്കയറി ഭീതി പരത്തിയത്. ഒരു വലിയ കാട്ടുപന്നിയും രണ്ട് ചെറിയ കാട്ടുപന്നികളുമാണ് ഓടിയെത്തിയത്. സംഭവ സമയം വീട്ടിൽ കുട്ടികൾ ഉണ്ടായിരുന്നു. ഇവർ പേടിച്ച് കരയുകയും മുകളിലത്തെ…
