പട്ടാമ്പി മുതുതല കൊഴിക്കോട്ടിരിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; നിയന്ത്രണം വിട്ട കാർ കുട്ടികൾക്കിടയിലേക്ക് ഇടിച്ചുകയറി, 2 കുട്ടികൾക്ക് പരിക്ക്

പട്ടാമ്പി: പട്ടാമ്പി മുതുതല കൊഴിക്കോട്ടിരിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരായ കുട്ടികൾക്കിടയിലേക്ക് ഇടിച്ചുകയറി 2 കുട്ടികൾക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം. പട്ടാമ്പി ശങ്കരമംഗലം മുതുതല പാതയിൽ കൊഴിക്കോട്ടിരിയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചാണ്…

കപ്പൂരിൽ കള്ളനെ പേടിച്ച് വീട്ടിലെ അലമാരയ്ക്ക് മുകളിൽ സൂക്ഷിച്ച ഏഴ് പവൻ സ്വർണം മോഷണം പോയി

കള്ളനെ പേടിച്ച് വീട്ടിലെ അലമാരയ്ക്ക് മുകളിൽ സൂക്ഷിച്ച ഏഴ് പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. തൃത്താല കപ്പൂർ കൊള്ളന്നൂർ കൂവപ്പടി വീട്ടിൽ ഹംസയുടെ വീട്ടിലാണ് മോഷണം നടന്നത്. ചാലിശ്ശേരി പോലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. ഞായറാഴ്ച രാത്രി ബന്ധുവിന്റെ വിവാഹ…

ഫാസ്റ്റ് ടാഗിൽ പണമില്ല; വടക്കഞ്ചേരി ടോൾ പ്ലാസയിൽ KSRTC ബസുകൾ തടഞ്ഞിട്ടു, യാത്രക്കാർ ദുരിതത്തിൽ

പാലക്കാട്: ഫാസ്റ്റ് ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ KSRTC ബസുകൾ തടഞ്ഞിട്ടു. ഇന്ന് രാവിലെ മാത്രം അന്തർ സംസ്ഥാന ബസുകൾ ഉൾപ്പെടെ അഞ്ചോളം ബസ്സുകളാണ് തൃശൂരിലേക്ക് വരുന്നതിനിടയിൽ ടോൾ പ്ലാസയിൽ തടഞ്ഞിട്ടത്. ഫാസ്റ്റാഗിൽ ബാലൻസ് ഇല്ലെന്ന്…

ഷൊർണൂരിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം; ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ വെച്ചു, ബീഹാർ സ്വദേശി പിടിയിൽ

പാലക്കാട് ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം. ഒറ്റപ്പാലം – ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഉള്ള മൂന്നിടങ്ങളിലാണ് ഇത്തരത്തിൽ ഭാരമുള്ള വസ്തുക്കൾ ട്രാക്കിൽ കണ്ടെത്തിയത്. സംഭവത്തിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ ബീഹാർ സ്വദേശിയെ ആർപിഎഫ്…

വല്ലപ്പുഴ റെയിൽവേ മേൽപ്പാല നിർമ്മാണം; റെയിൽവേ ഗേറ്റ് 6 മാസം അടച്ചിടും, ബദൽ മാർഗത്തിൽ ആശങ്ക

വല്ലപ്പുഴ: വല്ലപ്പുഴ റെയിൽവേ മേൽപ്പാല നിർമ്മാണത്തിന്റെ ഭാഗമായി റെയിൽവേ ഗേറ്റ് അടച്ചിടുമ്പോൾ നടപ്പാക്കേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അധികൃതർ പരിശോധന നടത്തി. വിഷയവുമായി ബന്ധപ്പെട്ട് സർവകക്ഷിയോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. പട്ടാമ്പി ചെർപ്പുളശ്ശേരി പാതയിൽ വല്ലപ്പുഴയിലാണ് റെയിൽവേ ഗേറ്റ്…

വിളയൂർ കരിങ്ങനാട്ടുകുണ്ടിൽ നിന്ന് കഞ്ചാവുമായി യുവാവ് പിടിയിൽ; 26 ഗ്രാം കഞ്ചാവുമായി പ്രഭാപുരം സ്വദേശി അറസ്റ്റിൽ

പട്ടാമ്പി: വിളയൂർ കരിങ്ങനാട്ടുകുണ്ടിൽ നിന്ന് കഞ്ചാവുമായി യുവാവ് പിടിയിൽ. പട്ടാമ്പി റെയ്ഞ്ച് എക്സൈസിന്റെ റെയ്ഡിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 26 ഗ്രാം ഉണക്ക കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പ്രഭാപുരം സ്വദേശി പൊട്ടച്ചിറ വീട്ടിൽ 42 വയസുകാരൻ സെക്കീർ ആണ് പിടിയിലായത്.…

വാടാനാംകുറുശ്ശിയിൽ കഞ്ചാവ് വിൽപ്പന തടഞ്ഞവർക്ക് കുത്തേറ്റു; മൂന്നുപേർക്ക് പരിക്ക്, ഒരാൾ അറസ്റ്റിൽ

ഷൊർണൂർ: പാലക്കാട് ഷൊർണൂർ വാടാനാംകുറുശ്ശിയിൽ നിരോധിത മയക്കുമരുന്നായ കഞ്ചാവ് ചെറുപ്പക്കാർക്കിടയിൽ വിൽപ്പന നടത്താൻ ശ്രമിച്ചവരെ തടഞ്ഞ മൂന്നുപേർക്ക് കുത്തേറ്റു. ഒരാളെ ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു. ഒക്ടോബർ 16 ന് രാത്രി വാടാനാംകുറുശ്ശി കുഴിയാനാംകുന്ന് കാരക്കാട് റോഡിൽ…

ഒറ്റപ്പാലം മുളഞ്ഞൂരിൽ ഹിറ്റാച്ചി മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു; മരിച്ചത് ബംഗാൾ സ്വദേശി

ഒറ്റപ്പാലം: ഒറ്റപ്പാലം ലക്കിടി മുളഞ്ഞൂരിൽ ഹിറ്റാച്ചിക്ക് അടിയിൽപ്പെട്ട് ഓപ്പറേറ്റർ മരണപ്പെട്ടു. വെസ്റ്റ് ബംഗാൾ സ്വദേശിയായ യുവാവാണ് മരിച്ചത്. മരിച്ചയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. മുളഞ്ഞൂരിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ദാരുണമായ അപകടം നടന്നത്. മുറിച്ചിട്ട മരത്തടികൾ ലോറിയിലേക്ക് കയറ്റാനായി കൊണ്ടുവന്നതായിരുന്നു ഹിറ്റാച്ചി.…

നെന്മാറ ഇരട്ടക്കൊല: മകൾ അഖിലയ്ക്ക് ഉടൻ സർക്കാർ ജോലി നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

നെന്മാറ: വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ നെന്മാറയിൽ കൊല ചെയ്യപ്പെട്ട സുജിതയുടെയും സുധാകരന്റെയും മകൾക്ക് ഉടൻ സർക്കാർ ജോലി നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടികളിൽ ഒരാൾക്ക് ജോലി നൽകാൻ വിചാരണ കോടതിയുടെ നിർദ്ദേശവും ഉണ്ട്. അടുത്ത ദിവസം മുഖ്യമന്ത്രിയുമായി സംസാരിച്ച് കുട്ടികൾക്ക്…

പരുതൂർ ഗ്രാമപഞ്ചായത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു

പള്ളിപ്പുറം: ലഹരി വ്യാപനത്തിനെതിരെ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പരുതൂർ ഗ്രാമപഞ്ചായത്തിൽ തൂഫാൻ ഗ്രാമസഭയും ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ലഹരി മാഫിയക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈ പരിപാടി സംഘടിപ്പിച്ചത്. പരുതൂർ…