കുട്ടി ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങളുമായി പട്ടാമ്പി ഉപജില്ല ശാസ്ത്രോത്സവത്തിന് തുടക്കം

മൂന്നുദിവസം നീണ്ടുനിൽക്കുന്ന പട്ടാമ്പി ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് കൊടുമുണ്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. വി കെ ശ്രീകണ്ഠൻ എംപി ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. കൊടുമുണ്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിലും കൊടുമുണ്ട ജിഎൽപി സ്കൂളിലുമായാണ് ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്.…

ഷൊർണൂർ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് വല്ലപ്പുഴയിൽ തുടക്കം; 2000ത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും

ഷൊർണൂർ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് വല്ലപ്പുഴ ഓർഫനേജ് ഹയർസെക്കണ്ടറി സ്കൂളിൽ തുടക്കമായി. മൂന്ന് ദിവസങ്ങളിലായാണ് മേള നടത്തുന്നത്. ഷൊർണൂർ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 2000ത്തോളം പ്രതിഭകൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ മേള ഉദ്ഘാടനം…

പട്ടാമ്പി റെയിൽവേ സ്റ്റേഷൻ വികസനം;റെയിൽ ജൻ യുവ സംവാദ് കാമ്പയിൻ നടന്നു

പട്ടാമ്പിയിൽ റെയിൽവേ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് റെയിൽ ജൻ യുവ സംവാദ് കാമ്പയിൻ നടന്നു. ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക കാമ്പയിൻ 6.0-ന്റെ ഭാഗമായാണ് ജനകീയ ചർച്ച സംഘടിപ്പിച്ചത്. ജംഗ്ഷനുകൾ ഒഴികെയുള്ള റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനം നടക്കുന്നതിനായി ഇന്ത്യൻ റെയിൽവേ…

അട്ടപ്പാടി പാടവയലിൽ 610 കഞ്ചാവ് ചെടികൾ കണ്ടെത്തി

ലഹരിക്കെതിരായ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായ ഓപ്പറേഷൻ ഗ്രീൻ ലീഫ് പരിശോധനയിൽ അട്ടപ്പാടിയിൽ വൻ കഞ്ചാവ് കൃഷി കണ്ടെത്തി. അട്ടപ്പാടി പാടവയൽ മണിക്കൽ മലയുടെ പടിഞ്ഞാറെ ചെരുവിൽ നിന്നാണ് 610 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. മൂന്ന് മുതൽ അഞ്ച് മാസം വരെ പ്രായമായ…

പാലക്കാട് കപ്പൂരിൽ കള്ളനെ പേടിച്ച് അലമാരയ്ക്ക് മുകളിൽ ഒളിപ്പിച്ച 7 പവൻ സ്വർണം മോഷ്ടിച്ച കേസിൽ അയൽവാസി പിടിയിൽ

പാലക്കാട് കപ്പൂരിൽ കള്ളനെ പേടിച്ച് അലമാരയ്ക്ക് മുകളിൽ ഒളിപ്പിച്ചുവെച്ച 7 പവൻ സ്വർണം മോഷ്ടിച്ച സംഭവത്തിൽ പ്രതിയായ അയൽവാസി പിടിയിൽ. കപ്പൂർ കൊള്ളന്നൂർ കൂവപ്പടി വീട്ടിൽ ഹംസയുടെ വീട്ടിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട്, ഇയാളുടെ അയൽവാസിയായ അബ്ദുൽ റഹീമിനെയാണ് ചാലിശ്ശേരി പോലീസ്…

പട്ടാമ്പി ഓങ്ങല്ലൂരിൽ അനധികൃത കരിങ്കൽ ക്വാറിയിൽ റവന്യൂ വകുപ്പിന്റെ പരിശോധന; 13 വാഹനങ്ങൾ കസ്റ്റഡിയിൽ

പട്ടാമ്പി താലൂക്കിലെ ഓങ്ങല്ലൂർ 2 വില്ലേജ് പരിധിയിൽ മേച്ചിത്തറ എന്ന സ്ഥലത്ത് അനധികൃതമായി പ്രവർത്തിച്ചു വരുന്ന കരിങ്കൽ ക്വാറിയിൽ റവന്യൂ വകുപ്പിന്റെ പരിശോധന. ക്വാറിയിൽ നിന്നും കരിങ്കല്ല് ഖനനം നടത്തിയിരുന്ന വാഹനങ്ങൾ ഉൾപ്പെടെ 13 വാഹനങ്ങൾ പട്ടാമ്പി താലൂക്ക് സ്ക്വാഡ് കസ്റ്റഡിയിൽ…

ഓങ്ങല്ലൂരിൽ സ്ക്രാപ്പ് ഗോഡൗണിൽ വൻ തീപിടുത്തം; പട്ടാമ്പി, ഷൊർണൂർ ഫയർഫോഴ്സിന്റെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

ഓങ്ങല്ലൂരിൽ സ്ക്രാപ്പ് ഗോഡൗണിൽ വൻ തീപിടുത്തം. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം ഉണ്ടായത്. തീപിടുത്തം ഉണ്ടായി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി 10 മണിയോടെയാണ് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്. പട്ടാമ്പിയിൽ നിന്നും ഷൊർണൂരിൽ നിന്നും എത്തിയ അഗ്നിശമന…

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിൽ നിന്ന് MDMA പിടിച്ചെടുത്തു; പട്ടാമ്പി ആമയൂർ സ്വദേശി അറസ്റ്റിൽ

പട്ടാമ്പി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ പട്ടാമ്പി സ്വദേശി യുവാവിൽ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു. പട്ടാമ്പി ആമയൂർ സ്വദേശി ചിരങ്ങൻതൊടി സിബിനെ (32) പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 21.42 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.…

ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽ തടസ്സം സൃഷ്ടിച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; ബീഹാർ സ്വദേശി അറസ്റ്റിൽ

ഷൊർണൂർ: ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമേറിയ വസ്തുക്കൾ നിരത്തി ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ ബീഹാർ സ്വദേശി അറസ്റ്റിൽ. ബീഹാർ സ്വദേശി ഷുക്ലാൽ മാരിയ (28) എന്നയാളെയാണ് ഷൊർണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചതായി റെയിൽവേ…

പേവിഷമുക്ത പട്ടാമ്പി: തെരുവ് നായ വാക്‌സിനേഷൻ ഡ്രൈവ് ഒന്നാം ഘട്ടം പൂർത്തിയായി; 215 ഓളം നായകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകി.

പട്ടാമ്പി: ‘പേവിഷബാധയില്ലാത്ത സുരക്ഷിത പട്ടാമ്പി’ എന്ന ലക്ഷ്യത്തോടെ പട്ടാമ്പി നഗരസഭ ആരോഗ്യ വിഭാഗവും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച തെരുവ് നായ വാക്‌സിനേഷൻ ഡ്രൈവിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായി. നഗരസഭയിലെ വിവിധ ഭാഗങ്ങളിലായി 215 ഓളം തെരുവ് നായകൾക്കാണ് പദ്ധതിയുടെ…