വാളയാറിൽ ട്രെയിൻ ഇടിച്ച് പിടിയാനയും കുട്ടിയാനയും ചെരിഞ്ഞു
കേരളം, തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രാക്ക് കുറുകെ ക്കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചുകയറി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു. ഇന്നു പുലർച്ചെ 12.30നു പുതുപ്പതി റെയിൽവേ ട്രാക്കിലാണ് അപകടം. മംഗളൂരു- ചെന്നൈ സൂപ്പർ ഫാസ്‌റ്റ് എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടമെന്ന്…
പാലക്കാട് വൻ കഞ്ചാവ് വേട്ട
പാലക്കാട് നഗരത്തിൽ നിന്നും കഞ്ചാവ് പിടികൂടി. 2.4 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയാണ് എക്സൈസിൻ്റെ പിടിയിലായി. സന്തോഷ് കൻഹാറാണ് കഞ്ചാവുമായി പിടിയിലായത്. ഒഡീഷയിൽ നിന്നും പാലക്കാട്ടേക്ക് വിൽപ്പനയ്ക്കായാണ് കഞ്ചാവ് കൊണ്ടുവന്നത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓപ്പറേഷൻ തണ്ടറിൻ്റെ…
കൂറ്റനാട് : ക്ഷീരകർഷകരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് കേരള കർഷകസംഘം ജില്ലാ സമ്മേളനം
കേരള കർഷകസംഘം പാലക്കാട് ജില്ലാ സമ്മേളനം സമാപിച്ചു. രണ്ടുദിവസങ്ങളിലായി വാവന്നൂർ ഗ്രാമിയോ കൺവെൻഷൻ സെൻററിലാണ് കേരള കർഷകസംഘം പാലക്കാട് ജില്ല സമ്മേളനം നടന്നത്. ആദ്യദിനം പൊതുസമ്മേളനവും രണ്ടാം ദിനം പ്രതിനിധി സമ്മേളനവും നടന്നു. തീറ്റച്ചെലവും ഉൽപ്പാദനച്ചെലവും കുത്തനെ ഉയർന്ന തോടെ പശുവളർത്തൽ…
പട്ടാമ്പി : വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന ബലിതർപ്പണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു
പുലർചെ 4 മണിമുതൽ പട്ടാമ്പി ഭാരതപ്പുഴയുടെ ആറാട്ട് കടവിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികൾ ബലിതർപ്പണം.ബലിതർപ്പണത്തിനു അവശ്യമായ വസ്തുക്കൾ സൗജന്യമായി നൽകി.കനത്ത മഴയിൽ ഭാരതപ്പുഴയിൽ…
തിരുമിറ്റക്കോട് : പിതൃമോക്ഷ പുണ്യം തേടി വിശ്വാസികൾ. ബലിതർപ്പണത്തിന് എത്തിയത് ആയിരങ്ങൾ
പിതൃ മോക്ഷ പുണ്യം തേടിയുള്ള ബലിതർപ്പണ ചടങ്ങുകൾക്ക് വള്ളുവനാട്ടിൽ പ്രശസ്തിയാർജിച്ച ക്ഷേത്രമാണ് തിരുമ്മിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം. പുലർച്ചെ നാലുമണി മുതൽ തന്നെ ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് വിശ്വാസികളുടെ തിരക്ക് അനുഭവപ്പെട്ടു. വിശ്വാസികൾക്ക് ബലിതർപ്പണത്തിനായി ക്ഷേത്രമുറ്റത്തും ക്ഷേത്രക്കടവിലും പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. മണിക്കൂറുകൾ കൊണ്ട്…
പട്ടാമ്പി: MLA വാഴ, CHAIRMAN വാഴ, COUNSILOR വാഴ; പട്ടാമ്പി പന്തക്കൽ റോഡ് തകർച്ചയ്ക്കെതിരെ കുഴികളിൽ വാഴ വെച്ച് ബിജെപി പ്രതിഷേധം.
പട്ടാമ്പിയിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡ് നേരയാക്കാത്തതിൽ MLA യുടെയും ചെയർമാൻ്റെയും കൗൺസിലറുടെയും പേരിൽ വാഴ വെച്ച് ബിജെപി പ്രതിഷേധം. പട്ടാമ്പി നഗര ഹൃദയത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികളടക്കം നിരവധി ആളുകൾ ആശ്രയിക്കുന്ന പന്തക്കൽ റോഡാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്. വീതികുറഞ്ഞ റോഡിൽ…
പട്ടാമ്പി: കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തു. ആശങ്കയിൽ തിരുമിറ്റക്കോട് എഴുമങ്ങാട് ഗ്രാമം
പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിലെ 5-ാം വാർഡ് എഴുമങ്ങാട് കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തതു നാട്ടുകാരിൽ ആശങ്ക പടർത്തുന്നു. എഴുമങ്ങാട് മേഖലയിലാണ് ഒരാഴ്ചയ്ക്കിടെ പത്തിനടുത്ത് കാട്ടുപന്നികളെ ചത്തനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പ്രദേശത്തെ ഓഡിറ്റോറിയം റോഡിനോടു ചേർന്നുള്ള ഭാഗത്തും സമീപത്തെ ആളൊഴിഞ്ഞ സ്‌ഥലങ്ങളിലുമാണു പന്നികളുടെ…
ഒറ്റപ്പാലം : മാട്രിമോണിയൽ വഴി വിവാഹ വാഗ്ദാനം. യുവതിയെ പറ്റിച്ച് പണവും സ്വർണവും തട്ടിയ ഒറ്റപ്പാലം സ്വദേശി പിടിയിൽ
മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പറഞ്ഞു പറ്റിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്ത ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഒറ്റപ്പാലം സ്വദേശി കുറിക്കാട്ടില്‍ അന്‍സാര്‍ എന്ന 39കാരനെയാണ് യുവതിയുടെ പരാതിയില്‍…
പാലക്കാട്: വിവാഹപൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കണം: വനിതാ കമ്മീഷന്‍
ഭാര്യ-ഭര്‍തൃബന്ധം കരുത്തുറ്റതാക്കാ൯ വിവാഹപൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന്‍. വിവാഹാനന്തരവും ദമ്പതികള്‍ കൗണ്‍സിലിങിന് വിധേയമാകുന്നത് ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ കുറയ്ക്കുമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിത കമ്മീഷന്‍ അംഗങ്ങളായ വി ആര്‍ മഹിളാമണി, പി കുഞ്ഞായിഷ എന്നിവരുടെ നേതൃത്വത്തില്‍ സിറ്റിങ്…
പട്ടാമ്പി : നിർത്തിയിട്ട ലോറിയിൽ പട്ടാമ്പി സ്വദേശി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
പുതുക്കാട് ദേശീയപാതയുടെ സർവീസ് റോഡിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മരിച്ചത്. പുതുക്കാട് പോസ്റ്റോഫീസിന് മുന്നിലാണ് സംഭവം. ലോറിയുടെ സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണ നിലയിലായിരുന്നു സുന്ദരന്റെ മൃതദേഹം. രാവിലെ എട്ടരയോടെ സമീപത്തെ വ്യാപാരികളാണ് ലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ…
