ഒലവക്കോട് വൻ ലഹരിവേട്ട: ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നോർത്ത് പോലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ഒലവക്കോട് ജംഗ്ഷനിൽ തിങ്കളാഴ്ച പുലർച്ചെയോടെയാണ് മൂന്നംഗ സംഘം പിടിയിലായത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം വേങ്ങര…
ചാലിശ്ശേരി : അംബാസിഡറുകളും കോണ്ടസ്സകളും. HM കാർ പ്രേമികളുടെ വാഹന പ്രദർശനം വേറിട്ട കാഴ്ചയായി.
ഒരുകാലത്ത് നിരത്തുകൾ കീഴടക്കി രാജകീയ പ്രൗഢിയോടെ പാഞ്ഞ അംബാസിഡർ കാറുകളും കോണ്ടസ്സ കാറുകളും കൂടെ കൊണ്ടുനടക്കുന്ന വാഹന പ്രേമികളുടെ കൂട്ടായ്മയായ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ക്ലബ് കേരളയുടെ നേതൃത്വത്തിലാണ് ചാലിശ്ശേരി മൈതാനിയിൽ ആറാമത് വാഹന പ്രദർശനം സംഘടിപ്പിച്ചത്. HMCK ഫ്രീഡം ഡ്രൈവ് 2026…
പട്ടാമ്പി പന്തക്കൽ ഭഗവതി ക്ഷേത്രത്തിൽ നിറ പുത്തരി മഹോത്സവം ഭക്തിനിർഭരമായി
പട്ടാമ്പി പന്തക്കൽ ഭഗവതി ക്ഷേത്ര വളപ്പിൽ കൃഷി ചെയ്തുണ്ടാക്കിയെടുത്ത നേൽക്കതിരുകളാണ് നിറ പുത്തരിയ്ക്കായി ഉപയോഗിച്ചത്. ക്ഷേത്രം മേൽശാന്തി നമ്പത്ത് മന നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ചടങ്ങുകൾ നടന്നു. ക്ഷേത്രം പ്രസിഡന്റ് വി സത്യനാരായണൻ, സെക്രട്ടറി പ്രശാന്ത് ജി, കമ്മിറ്റി അംഗങ്ങൾ…
ഓങ്ങല്ലൂർ കടപ്പറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും, ഭഗവതിക്ക് പൂമൂടലും ഭക്തിസാന്ദ്രമായി.
ശ്രീ കടപ്പറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും, ഭഗവതിക്ക് പൂമൂടലും, ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തെ വടക്കേ വശത്തെ വാതിൽ പിച്ചള പൊതിഞ്ഞതിന്റെ സമർപ്പണവും നടന്നു. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ചുമരുകൾ പൊതിയുന്നതിന്റെ ആദ്യഘട്ടമായി കിഴക്ക് ഭാഗം പിച്ചള പൊതിയുന്നതിനുള്ള തുകയായ ഒരു…
പാലക്കാട്: സ്വാതന്ത്ര്യത്തിന്റെ കരുത്ത് യുവത ഏറ്റെടുക്കണം: മന്ത്രി എൻ ഷംസുദ്ദീൻ
സ്വാതന്ത്ര്യത്തിന്റെ കരുത്ത് യുവത ഏറ്റെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. ഭരണഘടനാമൂല്യങ്ങളും തത്വങ്ങളും തലമുറകളിലേക്ക് കൈമാറി രാജ്യത്തെ ഐക്യവും അഖണ്ഡതയും നിലനിർത്തുക ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടമൈതാനത്ത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച്…
തൃത്താല: ലുങ്കി ഉടുത്ത് പതാക ഉയര്‍ത്തി വി.ടി ബല്‍റാം എംഎല്‍എ
അധിക്ഷേപിക്കുന്ന രീതിയില്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയ ‘ലുങ്കി വാല’ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം എംഎല്‍എ. സ്വാതന്ത്യ ദിനാഘോഷങ്ങളുടെ ഭാഗമായി ലുങ്കി ധരിച്ചെത്തി ദേശീയപതാക ഉയര്‍ത്തിയാണ് വി.ടി. ബല്‍റാം ബി.ജെ.പിയുടെ മേധാവിത്വത്തിനും വംശീയ അധിക്ഷേപങ്ങള്‍ക്കും എതിരെ വേറിട്ട രീതിയില്‍…
പട്ടാമ്പി കൊപ്പത്ത് വ്യാപാര സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ കവർന്നു മുങ്ങിയ ജീവനക്കാരൻ പിടിയിൽ
കൊപ്പത്തെ വ്യാപാര സ്ഥാപനത്തിൽ നിന്നും പണം മോഷ്ടിച്ച് മുങ്ങിയ ജീവനക്കാരനെയാണ് മാസങ്ങൾക്ക് ശേഷം പോലീസ് പിടികൂടിയത്. കോട്ടയം സ്വദേശി രാജേഷ്‌കുമാറിനെ കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. കൊപ്പത്തെ ബജറ്റ് സൂപ്പർമാർക്കറ്റിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.ഇക്കഴിഞ്ഞ മാർച്ചിലാണ് സ്ഥാപനത്തിലെ മേശയിൽ സൂക്ഷിച്ചിരുന്ന…
പട്ടാമ്പിയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ ചത്ത പാറ്റ. പരാതിയുമായി കുടുംബം. ഭക്ഷ്യ സുരക്ഷ വകുപ്പും ആരോഗ്യ വിഭാഗവും പരിശോധന നടത്തി.
പട്ടാമ്പിയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കിട്ടിയതായി പരാതി. ബസ്റ്റാൻഡ് പരിസരത്തെ ഹോട്ടലിൽ നിന്നും വള്ളൂർ സ്വദേശി മണികണ്ഠനും കുടുംബവും കഴിച്ച ഭക്ഷണത്തിൽ നിന്നുമാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. രാവിലെ എട്ടര മണിയോടെയാണ് സംഭവം. കിസ്മത്ത് ഹോട്ടലിൽ നിന്നും…
കൂറ്റനാട് ദുരന്തം ഒഴിവായി: നിർമാണത്തിലിരുന്ന ഇരുനില വീട് തകർന്നുവീണു.
പാലക്കാട് കൂറ്റനാട് വട്ടെനാട് ഹൈസ്ക്കൂളിന് സമീപം നിർമ്മാണത്തിലിരുന്ന ഇരുനില വീട് ആണ് തകർന്നത്. ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം. കൂറ്റനാട് സ്വദേശി വടക്കേതിൽ ആരിഫിൻ്റെ രണ്ട് നില വീടാണ് തകർന്നത്. 10 വർഷത്തിലധികായി വീട് കോൺക്രീറ്റ് കഴിഞ്ഞ് കിടക്കുന്നു. ഇപ്പൊൾ…
ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിൽ മഹാ ഗണപതി ഹോമവും ആനയുട്ടും ഭക്തിസാന്ദ്രമായി. നിരവധി ഭക്തർ പങ്കെടുത്തു
കർക്കടക മാസാചരണത്തിന്റെ ഭാഗമായാണ് ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും നടത്തിയത്. പടിഞ്ഞാറെമഠം ശങ്കരൻ, നെടുമൺകാവ് മണികണ്ഠൻ , ഉമമഹേശ്വർ മഠം ഉമാദേവി, കോങ്ങാട്ടിൽ ഗണേശൻ എന്നീ ഗജവീരൻമാർ ആനയൂട്ടിൽ പങ്കെടുത്തു. രാവിലെ 1008 നാളികേരം കൊണ്ട് അഷ്ടദ്രവ്യ മഹാഗണപതി ഹോമം…
