ഒറ്റപ്പാലം സ്വദേശിയെ ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തി

ചാലിയാർ പുഴയിൽ മാവൂർ-എളമരം കടവ് പാലത്തിന് സമീപം യുവാവിന്റെ മൃതദേഹം ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം അയ്യന്നൂർ സ്വദേശി ദിലീപ് (30) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ ആറരയോടെ പാലത്തിന് മുകളിലൂടെ വ്യായാമം ചെയ്യാനിറങ്ങിയവരാണ് പുഴയിലൂടെ മൃതദേഹം ഒഴുകിവരുന്നത് കണ്ടത്.…

പട്ടാമ്പിയിൽ ലോറികൾ കൂട്ടിയിടിച്ചു; നിയന്ത്രണംവിട്ട ഒരു ലോറി താഴ്ചയിലേക്ക് മറിഞ്ഞു

പട്ടാമ്പി തൃത്താലകൊപ്പത്തിന് സമീപം ലോറികൾ കൂട്ടിയിടിച്ച് അപകടം.ആളപായമില്ല.ഒരു ലോറി നിയന്ത്രണം വിട്ട റോഡരികിലെ ചാലിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.പട്ടാമ്പി ഭാഗത്ത് നിന്നും കൊപ്പം ഭാഗത്തേക്ക് കരിങ്കൽ കയറ്റി വരികയായിരുന്നു ലോറി തൃത്താല-കൊപ്പം എറയൂരിന് സമീപത്ത് വെച്ച് എതിരെ…

പാലക്കാട് റിട്ട പോലീസ് ഉദ്യോഗസ്ഥൻ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറി

പാലക്കാട് കല്ലേക്കാട് കോളേജ് വിദ്യാർത്ഥിനിയോട് റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയതായി പരാതി. കല്ലേക്കാട് സ്വദേശിയും അഞ്ച് വർഷം മുമ്പ് പോലീസ് സേനയിൽ നിന്ന് വിരമിച്ചയാളുമായ ലക്ഷ്മണനെതിരെയാണ് കേസെടുത്തിരിക്കുന്നത്.ഇക്കഴിഞ്ഞ ആറാം തീയതി വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കോളേജ് കഴിഞ്ഞ് ബസ്…

പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷന്‍ പാലക്കാട്‌ ഗവ. മെഡിക്കൽ കോളജ് സന്ദർശിച്ചു

സംസ്ഥാന പട്ടികജാതി- പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ പാലക്കാട്‌ ഗവ. മെഡിക്കൽ കോളജ് സന്ദർശിച്ചു. ഭരണപരമായ കാര്യങ്ങൾ, ഡോക്ടർമാരുടെയും അധ്യാപകരുടെയും നിയമനം, അടിസ്ഥാന സൗകര്യപ്രശ്നങ്ങൾ സംബന്ധിച്ച് യോഗം ചേർന്ന് വിശദമായി വിലയിരുത്തി. പട്ടികജാതി വികസന വകുപ്പിന് കീഴിലെ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ…

ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; അപകടം ഊരിവീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ

പാലക്കാട്ട് സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയായ കോങ്ങാട് സ്വദേശിനി ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.…

ഒറ്റപ്പാലത്ത് പട്ടാപകൽ വീട് കുത്തിത്തുറന്ന് സ്വർണ്ണം കവർന്നു

ഒറ്റപ്പാലം കണ്ണിയംപുറത്ത് പട്ടാപ്പകൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് എട്ടു പവൻ സ്വർണം കവർന്നു.പൊയിലത്ത് വാരിയത്ത് അനിൽകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്.ചൊവ്വാഴ്ച ഉച്ചയോടെ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്.അനിൽകുമാറും ഭാര്യയും കണ്ണിയംപുറത്തെ തങ്ങളുടെ കടയിലേക്ക് പോയിരുന്ന സമയത്തായിരുന്നു സംഭവം. കിടപ്പുമുറിയിലെ…

പട്ടാമ്പി: DYFI സംസ്ഥാന സമ്മേളനം: പതാക ജാഥക്ക് പട്ടാമ്പിയിൽ സ്വീകരണം

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയുമായി കൂത്തുപറമ്പിൽ നിന്നും പ്രയാണമാരംഭിച്ച പതാക ജാഥക്ക് പാലക്കാട് ജില്ലാ അതിർത്തിയായ പട്ടാമ്പിയിൽ ഉജ്ജ്വല വരവേൽപ്പ്. വിളയൂരിലേക്ക് പുലാമന്തോൾ പാലത്തിനു മുകളിൽ നിന്നും സ്വീകരിച്ചു. മുത്തു കുടകളും, വാദ്യമേളങ്ങൾ, പുതൻ, തിറ എന്നിവയുമായാണ് ജാഥയെ…

പള്ളിപ്പുറം കുളമുക്കിൽ മധ്യവയസ്കൻ കുളത്തിൽ മുങ്ങി മരിച്ചു. കുളമുക്ക് ചെങ്ങായികുന്നിൽ കുലവൻ മകൻ CK ചന്ദ്രൻ ആണ് മരിച്ചത്.

പള്ളിപ്പുറം കുളമുക്കിൽ മധ്യവയസ്കൻ കുളത്തിൽ മുങ്ങി മരിച്ചു..തിങ്കളാഴ്ച വൈകുന്നേരം പരുതൂർ ചിറങ്കരയിലാണ് സംഭവം. കുളമുക്ക് ചെങ്ങായികുന്നിൽ കുലവൻ മകൻ 54 കാരൻ CK ചന്ദ്രൻ ആണ് കുളത്തിൽ മുങ്ങിമരിച്ചത്. ചുമട്ടുതൊഴിലാളിയാണ്. വൈകുന്നേരം കുളിക്കാൻ പോയ ചന്ദ്രനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ…

ചെർപ്പുളശ്ശേരി: വിവാഹ വാഗ്ദാനം നൽകി 16 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 40 കാരന് 25 വർഷം കഠിന തടവും മുക്കാല് ലക്ഷം രൂപ പിഴയും ശിക്ഷ.

വിവാഹ വാഗ്ദാനം നൽകി 16 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 40 കാരന് 25 വർഷം കഠിന തടവും മുക്കാല് ലക്ഷം രൂപ പിഴയും ശിക്ഷ. 2023ലാണ് കേസിനാസ്പദമായ സംഭവം. 16 വയസ്സുളള പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്…

പട്ടാമ്പി : ഞാറ്റുപാട്ടും നടീലുമായി കൃഷി പാഠം മനസിലാക്കാൻ കുട്ടികൾ തെളികണ്ടതിൽ ഇറങ്ങി

കർഷക ദിനാഘോഷത്തിൻ്റെ ഭാഗമായി പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച പാഠം 1 പാടത്തേക്ക് പരിപാടി വേറിട്ട അനുഭവമായി. കുട്ടികൾക്ക് കൃഷിയെ മനസ്സിലാക്കാനും താത്പര്യം ഉണ്ടാകുവാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.നാൽപ്പതോളം കുട്ടികർഷകരാണ് നെൽപ്പാടത്തിറങ്ങി ഞാറുനട്ട് കാർഷിക സംസ്കാരം തൊട്ടറിഞ്ഞത്. ശാസ്ത്രീയമായ…