തിരുവേഗപ്പുറ പൈലിപ്പുറത്ത് എട്ടുവയസ്സുകാരൻ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി

പാലക്കാട് തിരുവേഗപ്പുറ പൈലിപ്പുറത്ത് എട്ടുവയസ്സുകാരൻ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. കൂട്ടുകാരനൊപ്പം പുഴയുടെ സമീപത്ത് കളിക്കാൻ പോയതിന് പിന്നാലെയാണ് കുട്ടി പുഴയിൽ ഇറങ്ങിയത്. ഇരുവരും പുഴയിലേക്ക് ഇറങ്ങിയെങ്കിലും ഒരാൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ട് കരയിലേക്ക് നീന്തിക്കയറി. ഇതിനിടെയാണ് മറ്റൊരു…

പ്രവാചക സ്മരണയിൽ പട്ടാമ്പിയിൽ നബിദിന റാലികളും ആഘോഷ പരിപാടികളും നടന്നു

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ നബി ദിനം വൈവിധ്യമായ പരിപാടികളോടെയാണ് ആഘോഷമാക്കിയത്. പള്ളികളും,മദ്രസകളും കേന്ദ്രീകരിച്ച് പ്രവാചക പ്രകീര്‍ത്തനങ്ങളോടെ നബിദിന റാലികൾ നടന്നു. കുട്ടികളും മുതിര്‍ന്നവരും നബിദിന റാലികളില്‍ അണിചേര്‍ന്നു. മദ്രസ വിദ്യാര്‍ത്ഥികൾ അവതരിപ്പിച്ച ദഫ് പരിപാടികള്‍ ,സ്കൗട്ട് പരേഡ് എന്നിവ നബിദിന…

കൊപ്പം ടൗണിൽ വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്ത് മോഷണം.

കൊപ്പം മുളയങ്കാവ് റോഡിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. മലബാർ സ്റ്റോർസൈൻ എതിർവശം പ്രവർത്തിക്കുന്ന തിരുപ്പൂർ ഔട്ട്ലെറ്റ്, മൗസ് ക്ലിക് കമ്പ്യൂട്ടർ ഷോപ്പ്, ലുക് വെൽ ജന്റ്സ് ടൈലർ ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് പൂട്ട് തകർത്ത് കവർച്ച നടന്നത്. തിരുപ്പൂർ…

പട്ടാമ്പി ഓക്സിജൻ പാർക്ക് പദ്ധതിയോട് ഉദ്യോഗസ്ഥർക്ക് താൽപര്യമില്ലെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ

പട്ടാമ്പി ഓർച്ചാഡിനോട് അനുബന്ധിച്ചാണ് ഫാം ടൂറിസം ലക്ഷ്യമിട്ട് ഓക്സിജൻ പാർക്ക് പദ്ധതി ആവിഷ്കരിച്ചത്. ഒന്നാംഘട്ടം പൂർത്തിയായതോടെ പാർക്ക് ജനങ്ങൾക്ക് തുറന്നുകൊടുത്തു. 5 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്. എന്നാൽ തിരഞ്ഞെടുപ്പും മറ്റും കാരണം ശൗചാലയ സൗകര്യവും അനുബന്ധ സൗകര്യവും കാർഷിക വിപണന…

വിളയൂരിൽ നടന്ന വിളയോണം ഓണാഘോഷം ആവേശമായി. മുൻ എംഎൽഎ ശ്രീ സിപി മുഹമ്മദ് ഉദ്ഘാടനം ചെയ്തു 

ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും മത്സരങ്ങളും കലാപരിപാടികളുമൊക്കെ ആയാണ് വിളയോണം എന്ന പേരിൽ വിളയൂർ ഗ്രപമഞ്ചായത്തിൻ്റെ ഓണാഘോഷം സംഘടിപ്പിച്ചത്. കരിങ്ങനാട് ചന്തപ്പടി സ്കൂളിൽ നടന്ന പരിപാടി മുൻ എംഎൽഎ സിപി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പൂക്കള മത്സരത്തിലെ മത്സരാർത്ഥികളുടെ എണ്ണവും അതുപോലെ മാവേലിയുടെ വരവും…

ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച നിലയിൽ ലക്ഷങ്ങൾ വിലയുള്ള വാണിജ്യ അളവിലുള്ള മെത്താംഫിറ്റാമിൻ വാളയാർ എക്സൈസ് പോസ്റ്റിൽ  കണ്ടെത്തി

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വാളയാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുകേഷ് കുമാറിന്റെ നേതൃത്വത്തിൽ വാളയാർ എക്സൈസ് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് വന്ന മാരുതി എന്ന പേരോടുകൂടിയ എയർബസ്സിൽ നടത്തിയ പരിശോധനയിൽ ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച…

ലക്കിടി കൂട്ടുപാത ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.

പാലക്കാട് ഒറ്റപ്പാലം റൂട്ടിൽ ലക്കിടി കൂട്ടുപാത ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. സിസിടിവി ദൃശ്യം പുറത്ത് വന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. സിഗ്നൽ മാറിയപ്പോൾ ഒറ്റപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ അതേ ദിശയിലുള്ള മറ്റൊരു ബൈക്ക് കാറിനെ മറികടന്ന്…

പാലക്കാട് കോട്ടായിയിലെ സ്വകാര്യ റിസോർട്ടിൽ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു.

പാലക്കാട് കോട്ടായിയിലെ സ്വകാര്യ റിസോർട്ടിൽ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് ദാരുണമായി മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബത്തോടൊപ്പം റിസോർട്ടിൽ എത്തിയതായിരുന്നു റിഹാൻ. മറ്റ്…

സ്ത്രീയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാല പൊട്ടിക്കാൻ ശ്രമം; യുവാവ് പിടിയിൽ

സ്ത്രീയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ കഴനി കാവശ്ശേരി സ്വദേശിയായ യുവാവ് പിടിയിലായി. കഴനി കല്ലേപുള്ളി 24 വയസുകാരൻ വിശ്വനാഥൻ എന്നയാളെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടിയത്. കുന്നത്തൂർമേട് പെട്രോൾ പമ്പിന് പിൻവശമുള്ള എ. ആർ.…

മോഷ്ടിച്ച ബൈക്ക് പിക്കപ്പ് വാനിലിടിച്ചു. യുവാക്കൾ ഓടി രക്ഷപെട്ടു

പാലക്കാട്‌ കൊപ്പം–വളാഞ്ചേരി റോഡിൽ പുലാശ്ശേരി വളവിൽ മോഷ്ടിച്ച ഇരുചക്ര വാഹനവും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടം നടന്നത്. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കൾക്ക് കാലിന് പരിക്കേറ്റെങ്കിലും അപകടത്തിന് പിന്നാലെ ഇവർ ഓടി രക്ഷപ്പെട്ടു.പരിക്കേറ്റ യുവാക്കൾ…