വിവാഹ വിരുന്നിൽ ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. പരിശോധന ആരംഭിച്ചു
പാലക്കാട് പുതുകോട് എം സി പാലസ് എന്ന വിവാഹ മണ്ഡപത്തിൽ നടന്ന കല്യാണവിരുന്നിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 45 പേർക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായാണ് വിവരം. എന്നാൽ ഇനിയും കൂടുതൽ പേർക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായി പറയുന്നുമുണ്ട്. എല്ലാവരും വിവിധ ആശുപത്രികളിൽ…
തിരുമിറ്റക്കോട് പ്രവാസി വ്യവസായിയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിൽ 2 പ്രധാന കണ്ണികൾ കൂടി പിടിയിൽ
തിരുമ്മിറ്റക്കോട് ദുബായ് റോഡിൽ വച്ച് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഒറ്റപ്പാലം കോതകുറുശ്ശിയിൽ തടവിൽ പാർപ്പിച്ച് 70 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലാണ് ഇപ്പോൾ 2 പ്രധാന കണ്ണികൾ കൂടി പിടിയിലായത്. ഒറ്റപ്പാലം കണ്ണിയംപുറം ജെകെ നഗർ ചാത്തൻപിലായ്ക്കൽ വിഷ്ണു എന്ന…
തന്നെ തൂക്കി കൊല്ലാൻ വിധിക്കണമെന്ന് ചെന്താമര; നെന്മാറ ഇരട്ടക്കൊലപാതക കേസിൽ ചെന്തമാര കുറ്റക്കാരൻ ആണെന്ന് കോടതി.
കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ ചെന്തമാര കുറ്റക്കാരൻ ആണെന്ന് കോടതി വിധി പറഞ്ഞു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. ചെന്തമാരക്കെതിരെ പോലീസ് ചുമത്തിയ കൊലപാതക കുറ്റം തെളിഞ്ഞു. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും…
സ്വർണ്ണം വാങ്ങാനാഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത, വിലയിൽ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു. പവന് 1,104 രൂപ കുറഞ്ഞ് 1,04800ലെത്തി. 13,100രൂപയാണ് ഒരു ഗ്രാമിന് ഇന്ന് രാവിലെയുള്ള വില. കഴിഞ്ഞ ദിവസം പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായിലെത്തിയിരുന്നു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയുമായിരുന്നു വില.…
പാലക്കാട് യാക്കര തിരുനെല്ലായ് തോടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
പാലക്കാട് യാക്കര തിരുനെല്ലായ് തോടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വെള്ളത്തിൽ ഒഴുകിയെത്തി തടസ്സപ്പെട്ട നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കം ഉള്ളതായി സംശയിക്കുന്നു. വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
വാണിയംകുളത്ത് മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി
വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ 68 വയസ്സുള്ള ബാബു ഭാസ്കർ, ഭാര്യ 65 വയസുള്ള രമാദേവി, മകൻ 32 വയസ്സുകാരൻ വിഷ്ണു എന്നിവരെ കാണാനില്ലെന്ന് ആണ് കുടുംബം പരാതി ഉന്നയിച്ചത്. ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ…
വടക്കഞ്ചേരിയിൽ ചെരുപ്പുകളും ഷൂസും മോഷണം പോകുന്നതായി പരാതി, CCTV ദൃശ്യങ്ങൾ പുറത്ത്
പാലക്കാട് വടക്കഞ്ചേരിയിൽ ചെരുപ്പുകളും ഷൂസും മോഷണം പോകുന്നതായി പരാതി. വിലകൂടിയ പാദരക്ഷകൾ ആണ് മോഷ്ടാക്കൾ കൊണ്ടുപോകുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മോഷ്ടാക്കൾ മതിൽ ചാടി അകത്തു കടന്ന് മോഷണം നടത്തുന്നത്. മാണിക്യപ്പാടം ഇബ്രാഹിം ഖലീലിന്റെ…
വെള്ളിയാങ്കല്ല് സംരക്ഷണ ഭിത്തി തകർച്ചയ്ക്ക് കാരണം കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ മെല്ലപ്പോക്കെന്ന് VT ബൽറാം എംഎൽഎ
കനത്ത മഴയിലാണ് തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററി സംരക്ഷണഭിത്തി കൂടുതൽ തകർന്നത്. തകർച്ച രൂക്ഷമായി റോഡ് അടക്കം ഇടിയുന്ന സാഹചര്യം എത്തിയതോടെ ജനങ്ങളും യാത്രക്കാരും ആശങ്കയിലായി. പ്രദേശത്ത് റോഡിൻറെ പകുതി വരെ കയർ കെട്ടി ഗതാഗതം നിയന്ത്രിച്ചാണ് വാഹനങ്ങൾ കടത്തിവിടുന്നത്. കഴിഞ്ഞ സർക്കാരിന്റെ…
ആമയൂരിലെ പാറമടയിൽ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാത്തതിൽ വീണ്ടും ജനകീയ പ്രതിഷേധം. മരണ ഭീതിയിൽ 60 ഓളം കുടുംബങ്ങൾ.
പട്ടാമ്പി കൊപ്പം പഞ്ചായത്തിലെ എരുമത്തടം പ്രദേശത്ത് കുന്നിന് മുകളിൽ പ്രവർത്തിക്കുന്ന ക്വാറിയും ഇവിടെ കൂട്ടിയിട്ട ടൺ കണക്കിന് മൺകൂനയുമാണ് ജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്. വയനാട് കള്ളാടിയിലുണ്ടായ ദുരന്തത്തിന് ശേഷം മഴ പെയ്താൽ ഇവരുടെ ഉള്ളിൽ മരണ ഭീതിയാണ്. സംഭവം വാർത്തയായതിന് പുറകെ…
തൃത്താലയിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു
എടപ്പാൾ ഭാഗത്തുനിന്നും പടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന പെട്ടി ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.റോഡരികിൽ നിർത്തിയിട്ടിരുന്ന നീലിയാട് സ്വദേശി ബഷീറിന്റെ ബൈക്കിൽ ഇടിച്ച ശേഷമാണ് വാഹനം കടയിലേക്ക് പാഞ്ഞുകയറി മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ചുപോവുകയും കടയുടെ മുൻഭാഗം തകരുകയും ചെയ്തു.അപകടത്തിൽ പെട്ടി ഓട്ടോയ്ക്ക് സാരമായ…
