ഷൊർണൂർ: ഓങ്ങല്ലൂരിലെ രോഗിയുമായി പോയ ആംബുലൻസിൽ പിക്കപ്പ് ലോറി ഇടിച്ചു.
ഓങ്ങല്ലൂരിൽ നിന്ന് രോഗിയുമായി പോയ ആംബുലൻസിൽ പിക്കപ്പ് ലോറി ഇടിച്ച് അപകടം. വ്യാഴാഴ്ച രാത്രി 8:45 ഓടുകൂടി വാണിയംകുളം ടൗണിലാണ് അപകടം ഉണ്ടായത. ഒറ്റപ്പാലം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓങ്ങല്ലൂർ കാരക്കാട് സ്വദേശിയായ രോഗിയെക്കൊണ്ട് പോവുകയായിരുന്ന…
പട്ടാമ്പി: പട്ടാമ്പി നഗരത്തിലെ ബൈക്ക് മോഷണം. 20 കാരൻ പിടിയിൽ. തെളിവെടുപ്പുമായി പോലീസ്
പട്ടാമ്പിയിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ പിടികൂടി. മലപ്പുറം തവനൂർ സ്വദേശി 20 കാരൻ മുഹമ്മദ് സഹലിനെയാണ് പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് സംഭവം ഉണ്ടായത്. പട്ടാമ്പി ഗുരുവായൂരപ്പൻ ക്ഷേത്രത്തിൻറെ ഗേറ്റിന് സമീപം നിർത്തിയിട്ടിരുന്ന…
തൃത്താല: കാർ നിയന്ത്രണംവിട്ട് വാഹനങ്ങൾ ഇടിച്ച് ആളുകൾക്കിടയിലേക്ക് പാഞ്ഞ് കയറി. CCTV ദൃശ്യങ്ങൾ
കൂടല്ലൂർ കൂട്ടക്കടവിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങളിൽ ഇടിച്ച് അപകടം. കാൽനട യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക് ബുധനാഴ്ച രാത്രി കൂട്ടക്കടവ് സെന്ററിൽ തക്ദീർ സ്റ്റോറിന് മുന്നിലാണ് സംഭവം. കാർ തിരിച്ചപ്പോൾ നിയന്ത്രണം വിട്ട് കടയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടികളിൽ…
ഷൊർണൂർ: ട്രെയിൻ യാത്രക്കാരൻ്റെ സർട്ടിഫിക്കറ്റും മൊബൈൽ ഫോണുകളും കവർന്ന പ്രതി പിടിയിൽ
ട്രെയിൻ യാത്രക്കാരന്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗും മൊബൈൽ ഫോണുകളും മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ത്രിപുര ഹസ നഗറിൽ റാണ സർക്കയാണ് ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 17ന് രാവിലെയാണ് സംഭവം. മലപ്പുറം നിലമ്പൂർ സ്വദേശിയായ സച്ചിൻ ദാസ് തിരുവനന്തപുരത്ത്…
പരുതൂർ: ഞാറ്റുവേലചന്തയും പ്രദർശനവും സംഘടിപ്പിച്ചു
പരുതൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെസി അലി ഇഖ്ബാൽ അധ്യക്ഷൻ ആയി പ്രസിഡന്റ് നിഷ വിജയകുമാർ ഉത്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അലി, വാർഡ് മെമ്പർ രമണി…
പട്ടാമ്പി: സ്വർണ്ണ വില ഇന്നും കൂടി
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്. കേരള ഗോൾഡ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർധിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച മുതൽ സ്വർണ് വിലയിൽ ദിവസവും വർധനവാണ് രേഖപ്പെടുത്തുന്നത്. 5 ദിവസത്തിനുള്ളിൽ 3480…
പാലക്കാട് : പിടി പീരിയഡിൽ കളിക്കാൻ പോയ കുട്ടികൾക്ക് അധ്യാപകൻ്റെ ക്രൂര മർദ്ദനം, ബാലാവകാശ കമ്മീഷൻ തെളിവെടുപ്പ് നടത്തി
പാലക്കാട് കഞ്ചിക്കോട് ഗവ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളെ കായിക അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നടപടിക്കൊരുങ്ങി ബാലാവകാശ കമ്മീഷൻ. തെളിവെടുപ്പിനായി സ്കൂളിൽ സന്ദർശനം നടത്തി. പിടി പീരിഡിൽ കളിക്കാൻ പോയതിന്റെ പേരിൽ അധ്യാപകൻ മർദിച്ചെന്ന വിദ്യാർത്ഥികളുടെ പരാതിയിലാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ…
ഷൊർണൂർ: നടന്നുപോകുകയായിരുന്ന വയോധികനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നു
പാലക്കാട് ഷൊർണൂരിലാണ് നടന്നു പോവുകയായിരുന്ന വയോധികനെ പിന്നാലെ ഓടി വന്ന് ആക്രമിച്ച് അജ്ഞാത യുവാവ് പണവും മൊബൈൽ ഫോണും കവർന്ന ശേഷം കടന്നുകളഞ്ഞത്. ഷൊർണൂർ നമ്പ്രത്ത് സീത പറമ്പിൽ വീട്ടിൽ 75 കാരനായ ബേബി അഗസ്റ്റിനാണ് അജ്ഞാതന്റെ മർദ്ദനമേറ്റത്. യുവാവ് വയോധികന്…
പട്ടാമ്പി: പട്ടാമ്പി ഫയർ സ്റ്റേഷന് കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു
പട്ടാമ്പിക്കാരുടെ സ്വപനമായിരുന്ന ഫയർ സ്റ്റേഷൻ യാഥാർഥ്യമായതിന് പുറകെയാണിപ്പോൾ ഫയർ സ്റ്റേഷന് സ്വന്തമായി ഓഫീസ് കെട്ടിടമൊരുങ്ങുന്നത്. നഗരസഭ വിട്ടു നൽകിയ പഴയ മാര്ക്കറ്റ് പരിസരത്ത് ആണ് അഗ്‌നിരക്ഷാ നിലയം സ്ഥാപിക്കുന്നത്. നിലവിൽ ഫയർ സ്റ്റേഷൻ കെട്ടിട നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ബജറ്റിൽ അനുവദിച്ച…
പട്ടാമ്പി : KVVES, AKPA, AL SHAHAMA കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പട്ടാമ്പി യൂണിറ്റ് കമ്മിറ്റിയും, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പട്ടാമ്പി മേഖലാ കമ്മിറ്റിയും, അൽഷഹാമ കണ്ണാശുപത്രിയും സംയുക്തമായി പെരിന്തൽമണ്ണ ബ്ലഡ് ബാങ്കുമായി സഹകരിച്ച് കൊണ്ടാണ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. KVVES…
