പാലക്കാട് : മഴ ശക്തമായി, ഡാമുകളുടെ ഷട്ടറുകൾ തുറന്നു, റോഡുകൾ വെള്ളത്തിനടിയിലായി

രാത്രിമുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ.അതിശക്തമായ മഴയാണ് പെയ്തത്. രാവിലെ ആയപ്പോഴേക്കും പലയിടങ്ങളിലും റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിക്കുകയും തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറക്കുകയും ചെയ്തു. നവീകരണം നടക്കുന്ന ഒറ്റപ്പാലം ചെർപ്പുളശ്ശേരി റോഡിൽ വെള്ളക്കെട്ട് രൂപം…

പാലക്കാട് : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയെ തുടർന്ന് പാലക്കാട് ജില്ലയിൽ റെഡ്അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശനിയാഴ്ച ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു.

തൃത്താല: ഹോട്ടലിലെ പലഹാര അലമാര ഗുഡ്സ് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയി

പാലക്കാട്‌ തൃത്താല കൂടല്ലൂരിൽ ഹോട്ടലിൽ മോഷണം. പലഹാര അലമാര ഗുഡ്സ് ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി. മോഷണത്തിൻ്റെ CCTV ദൃശ്യങ്ങൾ പുറത്ത് വന്നു. കൂടല്ലൂർ ജാറം റോഡിന് സമീപത്തെ അറഫ ഹോട്ടലിൽ നിന്നാണ് പലഹാര അലമാര കടത്തിക്കൊണ്ട് പോയത്. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ്…

മണ്ണാർക്കാട് : ജനവാസ മേഖലയിൽ ഒറ്റയാൻ ഇറങ്ങി

പാലക്കാട് തിരുവിഴാംകുന്ന് ഫാമിൽ ഒറ്റയാൻ ഇറങ്ങി. മലപ്പുറം ജില്ലയിലെ തുവ്വൂരിൽ നിന്ന് വനം വകുപ്പ് തുരത്തിയ ഒറ്റയാനാണു കിലോമീറ്ററുകൾ താണ്ടി മണ്ണാർക്കാട് തിരുവിഴാംകുന്ന് ഫാമിലെത്തിയാതെന്നാണ് വിവരം. ജനവാസ മേഖലകളിലൂടെ ആന പോകുന്ന CCTV ദൃശ്യങ്ങളും, മൊബൈൽ ദൃശ്യങ്ങളും പുറത്ത് വന്നു. വെള്ളിയാഴ്ച…

തൃത്താല : റോഡിലേക്കോടിയ 2 വയസുകാരന് കാറിടിച്ച് പരിക്ക്

പാലക്കാട് തൃത്താല പടിഞ്ഞാറങ്ങാടിയിൽ റോഡിലേക്ക് പെട്ടെന്ന് ഓടിയിറങ്ങിയ രണ്ട് വയസുകാരന് കാർ തട്ടി പരിക്കേറ്റു. റോഡരികിലുണ്ടായിരുന്ന കടയിൽനിന്ന് കുട്ടി അപ്രതീക്ഷിതമായി റോഡിലേക്ക് ഓടിയിറങ്ങുന്നതിനിടെയാണ് അതുവഴി എത്തിയ കാർ ഇടിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.

പട്ടാമ്പി : വേണമെങ്കിൽ വേഗത്തിൽ; മേലെ പട്ടാമ്പിയിൽ ഇൻറർലോക്ക് കട്ടവരിക്കൽ പൂർത്തിയായി

പട്ടാമ്പി പെരിന്തൽമണ്ണ പാതയിൽ മേലെ പട്ടാമ്പി സിഗ്നൽ ജംഗ്ഷന് സമീപത്തെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനാണ് റോഡ് ഉയർത്തി ഇൻ്റർലോക്ക് കട്ടവിരിക്കൽ പ്രവൃത്തി ആരംഭിച്ചത്. ജൂലൈ 15 നു രാത്രി പഴയ റോഡ് പൊളിച്ചിട്ടു. പിന്നീട് 3 ദിവസം കഴിഞ്ഞാണ് ഒരു ഭാഗത്ത്…

പാലക്കാട് : പോസ്റ്റൽ വഴി കഞ്ചാവ് വരുത്തി ബാർബർ ഷോപ്പിൻ്റെ മറവിൽ വില്പന നടത്തിയ കടയുടമ പൊലീസ് പിടിയിൽ

ഒറീസയിൽ നിന്ന് സ്ഥിരമായി ഇന്ത്യൻ പോസ്റ്റൽ വഴി പാഴ്സൽ വരുന്നത് സംശയം തോന്നിയ പാലക്കാട് പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാർബർ ഷോപ്പിൻ്റെ മറവിൽ കഞ്ചാവ് വിൽപന പിടികൂടിയത്. പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ കൽമണ്ഡപത്തിൽ…

പട്ടാമ്പി: കർഷക സഭ ചേർന്നു

കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ പട്ടാമ്പി ബ്ലോക്ക് തല കർഷക സഭയാണ് സംഘടിപ്പിച്ചത്. പട്ടാമ്പി നഗരസഭ ഹാളിൽ നടന്ന കർഷക സഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എപി രാമദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ ടിപി ഷാജി…

പാലക്കാട്: മോഷണ ശ്രമത്തിനിടെ പൊലീസിൻ്റെ കയ്യെത്തും ദൂരത്ത് നിന്ന് കള്ളൻ ഓടി രക്ഷപ്പെട്ടു.

പാലക്കാട് കല്ലേകുളങ്ങരയിൽ ഇന്ന് പുലർച്ചെയാണ് 2 വീടുകളിൽ കള്ളൻ കയറിയത്. മാസങ്ങളായി ആൾ താമസം ഇല്ലാത്ത വീടുകളിലാണ് വാതിലിന് ലോക്ക് തകർത്ത് വീടിനകത്തുകയറിയത്. മോഷണം നടന്ന വീടിൻ്റെ അയൽവാസി പുലർച്ചെ എഴുന്നേറ്റപ്പോൾ ആൾ താമസമില്ലാത്ത അടുത്ത വീട്ടിൽ വെളിച്ചം കാണുകയും മതിലിന്…

ഷൊർണൂർ : റെയിൽവേ പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടർ യാത്ര: തിരുവേഗപ്പുറ നെടുങ്ങോട്ടൂർ സ്വദേശി പിടിയിൽ

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടറോടിച്ച സംഭവത്തിൽ തിരുവേഗപ്പുറ നെടുങ്ങോട്ടൂർ സ്വദേശിയെ റെയിൽവേ സുരക്ഷാസേന അറസ്റ്റുചെയ്തു. നെടുങ്ങോട്ടൂർ പുല്ലാനിക്കാട് വീട്ടിൽ കുഞ്ഞുമൊയ്തീനാണു പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടർ ഓടിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് RPF നടപടിയെടുത്തത്. വിഒ രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലെ വാഹനപാർക്കിങ് സ്ഥലത്തു…